കോഴിക്കോട്: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് നേരെ തിരുവമ്പാടിയിൽ യുവമോർച്ച പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയായിരുന്നു യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം കുറ്റ്യാടി ജനകിക്കാട്ടിൽ മന്ത്രി രമേശ് ചെന്നിത്തലയ്ക്കും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇവരെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച കൊല്ലത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി.